ലുലു ഗ്രൂപ്പ് പശ്ചിമേഷ്യയിലെ വിവിധ ശാഖകളിലേക്ക് തൊഴിൽ അവസരമൊരുക്കുന്നു. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലേക്ക് പുരുഷന്മാർക്കാണ് അവസരം. ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇതിനായുള്ള നേരിട്ടുള്ള അഭിമുഖങ്ങൾ നടക്കുന്നത്.
അഭിമുഖ വിവരങ്ങൾ:
ഈ മാസം 30ന് ആലപ്പുഴ വിസിഎസ്ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലും, ജൂലൈ 2 ന് കോട്ടയ്ക്കൽ പീയം ഓഡിറ്റോറിയത്തിലും, ജൂലൈ 4 ന് കണ്ണൂർ താണ ദിനേശ് ഓഡിറ്റോറിയത്തിലും വെച്ചാണ് അഭിമുഖങ്ങൾ നടക്കുക. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയായിരിക്കും അഭിമുഖ സമയം. പങ്കെടുക്കാൻ താല്പര്യമുള്ള അപേക്ഷകർ വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതേണ്ടതാണ്.
തസ്തികകളും യോഗ്യതകളും:
സെയിൽസ്മാൻ/ കാഷ്യർ: പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 20നും 28നും ഇടയിൽ. ഗാർമെന്റ്, സാരി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഹെവി, ലൈറ്റ് ഡ്രൈവർ: യുഎഇ അല്ലെങ്കിൽ സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
+91 7594054655, +91 7593812223, +91 7593812225.
:
