ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം: കപ്പലിന്റെ നിയന്ത്രണ കേന്ദ്രത്തിന് കേടുപാടുകൾ


 മസ്കത്ത്: ഇറാൻ - അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്കുകപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് കേന്ദ്രം (UKMTO) വ്യക്തമാക്കി.

വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് (നിയന്ത്രണ കേന്ദ്രം) കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അനദൊലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് സംഭവം. ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിക്കുകയായിരുന്നുവെന്നും ഇത് വലിയ നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് വിവരം.

ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദമാക്കി.

 

വളരെ പുതിയ വളരെ പഴയ