ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീപിടിച്ചു


ഒമാൻ : ഒമാൻ തീരത്ത് വച്ച് ഇന്ത്യൻ ഇന്ധന ടാങ്കർ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. കപ്പലിലുള്ള ജീവനക്കാരിൽ 24 പേരും ഇന്ത്യൻ പൗരന്മാരാണെന്നാണ് വിവരം. അടിയന്തര സഹായം ആവശ്യപ്പെട്ടുകൊണ്ട് കപ്പലിലുണ്ടായിരുന്ന നാവികൻ അയച്ച അപായ സന്ദേശം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇറാൻ മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപടർന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തീ നിയന്ത്രണവിധേയമാക്കാനുമുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഒമാൻ തീരസംരക്ഷണ സേനയുടെയും അന്താരാഷ്ട്ര നാവികസേനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ നാവികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.




 

വളരെ പുതിയ വളരെ പഴയ