ജൂൺ 26 മുതൽ ലുസൈൽ ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു; പകരം ബസ് സർവീസുകൾ ഏർപ്പെടുത്തി ഖത്തർ റെയിൽ

 


ദോഹ: നെറ്റ്‌വർക്കിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂൺ 26 മുതൽ ജൂലൈ 5 വരെ ലുസൈൽ ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു. യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ട്രാം ശൃംഖലയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഖത്തർ റെയിലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഗതാഗത മന്ത്രാലയവുമായി ചേർന്നാണ് ഈ നടപടിയെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ട്രാം സർവീസ് നിർത്തിവയ്ക്കുന്ന കാലയളവിൽ യാത്രക്കാരുടെ സൗകര്യത്തിനായി ലെഗ്തൈഫിയ സ്റ്റേഷനും ടാർഫത്ത്-സൗത്ത് സ്റ്റേഷനും ഇടയിൽ പകരം ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. അതേസമയം, മെട്രോ എക്സ്പ്രസ്, മെട്രോലിങ്ക് സർവീസുകൾ നിലവിലെ ഷെഡ്യൂളുകളിൽ മാറ്റങ്ങളൊന്നുമില്ലാതെ പതിവുപോലെ പ്രവർത്തിക്കും. ഈ പ്രദേശത്തെ യാത്രാ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിനായി M154 എന്ന പേരിൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്നും ഖത്തർ റെയിൽ കൂട്ടിച്ചേർത്തു.


വളരെ പുതിയ വളരെ പഴയ