യുദ്ധം വീണ്ടും മുറുകുന്നു; ഗള്‍ഫിലെ യുഎസ് സൈനീകത്താവളങ്ങള്‍ ആക്രമിച്ച്‌ ഇറാൻ; വെറുതെ വിടില്ലെന്ന് യുഎസ്; കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു


കുവൈറ്റ്: പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം. യുഎസ് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ അധികൃതർ പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളില്‍ യുഎസ് ആക്രമണം നടത്തി. സംഘർഷത്തെ തുടർന്ന് കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു.

യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.

 എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകള്‍ക്കു നേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വളരെ പുതിയ വളരെ പഴയ