യു എ ഇ ലക്കി ഡേ ഡ്രോയില്‍ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് 30 മില്യണ്‍ ദിര്‍ഹം നേടി ഇന്ത്യക്കാരൻ


 യുഎഇ: യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയുടെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. 30 മില്യണ്‍ ദിർഹമാണ് സമ്മാനം.

ആദ്യ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ച്‌ വെറും അഞ്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് പുതിയ വിജയിയെ തെരഞ്ഞെടുത്തത്.

അബുദാബിയില്‍ താമസിക്കുന്ന 52 വയസ്സുകാരനായ ഇന്ത്യക്കാരൻ സുനില്‍ കുമാർ സദാശിവനാണ് വിജയി. ജൂലൈ ഒന്നിന് നടന്ന ഡ്രോയില്‍ അദ്ദേഹം ഏഴ് നമ്പറുകളും മാച്ച്‌ ചെയ്തു.

രണ്ട് ഗ്രാൻഡ് പ്രൈസ് വിജയികള്‍ക്കൊപ്പം ഒരു രണ്ടാം സമ്മാനക്കാരനെയും ചുരുങ്ങിയ കാലയളവില്‍ പ്രഖ്യാപിച്ചതായി ദി യു.എ.ഇ ലോട്ടറി അറിയിച്ചു. നേരത്തെ രണ്ടാം സ്ഥാനം നേടിയ വിജയിക്ക് 5 മില്യണ്‍ ദിർഹമാണ് ലഭിച്ചത്.

ബുധൻ, ശനി ദിവസങ്ങളില്‍ രാത്രി 9.30-നാണ് ഡ്രോ. 50 ദിർഹമാണ് ടിക്കറ്റ് വില.

"ആദ്യം എനിക്കിത് വിശ്വസിക്കാനായില്ല. വീണ്ടും നോക്കിയപ്പോള്‍ എല്ലാ നമ്പറുകളും കണ്ടു. അപ്പോഴാണ് വിജയം ഉറപ്പിച്ചത്." - സുനില്‍ കുമാർ പറഞ്ഞു.

ദി യു.എ.ഇ ലോട്ടറിയുടെ എല്ലാ ഗെയിമുകളും ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി (ജി.സി.ജി.ആർ.എ) അംഗീകൃതമാണ്.

വളരെ പുതിയ വളരെ പഴയ