അബൂദബി: കസ്റ്റംസ് നടപടിക്രമങ്ങളുടെ പേരിലും പാർസലുകൾ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കാണിച്ചും വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അബൂദബി കസ്റ്റംസ് അതോറിറ്റി. വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ തേടുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
'ഒഫീഷ്യൽ കസ്റ്റംസ് ഹോൾഡ് നോട്ടീസ് - കസ്റ്റംസ് താരിഫ് ക്ലാസിഫിക്കേഷൻ റിക്വയർഡ്' എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് അബൂദബി കസ്റ്റംസ് സാമൂഹിക മാധ്യമങ്ങൾ വഴി പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി.
പ്രധാന വിവരങ്ങൾ:
അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. സംശയങ്ങളോ സഹായങ്ങളോ ആവശ്യമായി വരികയാണെങ്കിൽ അധികൃതരുടെ 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സന്ദേശങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കണമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
