യമനിലെ അമേരിക്കൻ ആക്രമണം: കഴിഞ്ഞ വർഷം 153 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

 


വാഷിങ്ടൺ :യമനിലെ ഹൂതികളെ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷം 153 സാധാരണക്കാർ കൊല്ലപ്പെടുകയും 243 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പെന്റഗൺ അവലോകന റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു യുഎസ് ഉദ്യോഗസ്ഥനാണ് ചൊവ്വാഴ്ച ഈ കണക്കുകൾ പുറത്തുവിട്ടത്.

2025-ൽ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളെ തുടർന്നുണ്ടായ സാധാരണക്കാരുടെ മരണങ്ങളും പരിക്കുകളും ഏപ്രിലിൽ യമനിൽ നടത്തിയ മൂന്ന് ആക്രമണങ്ങളിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഹൂതി നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സനയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹൂതി സേനയെയും, റാസ് ഇസ ഇന്ധന തുറമുഖത്തെയും ലക്ഷ്യമിട്ടായിരുന്നു ഈ മൂന്ന് ആക്രമണങ്ങളും. എൻബിസി ന്യൂസിനെ അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് ആണ് ഈ രേഖകൾ പുറത്തുവിട്ടത്.

റാസ് ഇസ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണമായിരുന്നു ഏറ്റവും മാരകം. ഇതിൽ മാത്രം 80 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് തുറമുഖത്തുണ്ടായിരുന്ന ടാങ്കർ ട്രക്കുകൾ കത്തിയമർന്നതിന്റെയും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ ഹൂതികൾ പിന്നീട് തങ്ങളുടെ അൽ-മസീറ ടെലിവിഷൻ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

ഹൂതികളുടെ ഇന്ധന-വരുമാന സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ്, മധ്യപൂർവ്വേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ ആക്രമണം നടത്തിയത്.

വളരെ പുതിയ വളരെ പഴയ