ദമ്മാം: സൗദിയിൽ മത്സ്യബന്ധന ബോട്ടിന് നേരെ കടൽക്കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മവീരൻ പാക്കിരി (39)യാണ് കൊല്ലപ്പെട്ടത്.
നാലംഗ സംഘം സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിന് നേരെയായിരുന്നു കൊള്ളക്കാരുടെ ആക്രമണം. ബോത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. ഇറാൻ അതിർത്തിയോട് ചേർന്നുള്ള കടൽപ്രദേശത്ത് വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട മവീരന്റെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ തുടർ നിയമനടപടികൾ നടന്നുവരുന്നു.
