കടുത്ത ചൂടിലും കാട്ടുതീയിലും വിറച്ച് യൂറോപ്പ് ഫ്രാൻസിൽ നിന്ന് ഗ്രീസിലേക്കും തീ പടരുന്നു

 


പാരിസ്: യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗവും കാട്ടുതീയും വ്യാപിക്കുന്നത് വൻ ആശങ്ക സൃഷ്ടിക്കുന്നു. ഫ്രാൻസിനെ കടുത്ത പ്രതിസന്ധിയിലാക്കിയ കാട്ടുതീ ഇപ്പോൾ ഗ്രീസിലേക്കും സ്പെയിനിലേക്കും പോർച്ചുഗലിലേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രീസിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുമ്പോൾ സ്പെയിനിലും പോർച്ചുഗലിലും തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഫ്രാൻസിലെ ബോർഡോ തുറമുഖ നഗരത്തിന് സമീപം പടർന്നുപിടിച്ച കാട്ടുതീ അണയ്ക്കാനായി മൂവായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം നടത്തിവരികയാണ്. ഗിരൻഡെ മേഖലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 420 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് കത്തിനശിച്ചത്. മുൻകരുതലിന്റെ ഭാഗമായി ഈ മേഖലയിൽ നിന്ന് രണ്ടു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ യുക്രെയ്ൻ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഉടൻ എത്തിച്ചേരും.

മഴക്കുറവും ശക്തമായ കാറ്റുമാണ് സ്ഥിതി വഷളാക്കുന്നത്. കടുത്ത ചൂട് മൂലം ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് ഭൂവിഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് യൂറോപ്പിൽ താപനില ഉയരുന്നത്.

 

വളരെ പുതിയ വളരെ പഴയ