ഗാസ: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.
ജനവാസ കേന്ദ്രങ്ങളെയും താൽക്കാലിക അഭയാർത്ഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
