ദോഹ: ഖത്തറിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. സെപ്തംബർ 1, 2 തീയതികളിൽ കാറ്റ് ശക്തമാകാനാണ് സാധ്യത.
ശക്തമായ കാറ്റ് കാരണം ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
