പുതിയ അധ്യയന വർഷത്തിൽ 6 പുതിയ പൊതുവിദ്യാലയങ്ങൾ ആരംഭിച്ച് ഖത്തർ


ദോഹ: 2026-2027 അധ്യയന വർഷത്തിന് മുന്നോടിയായി ഖത്തറിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 6 പുതിയ സ്കൂളുകൾക്ക് അനുമതി നൽകി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE). വിദ്യാഭ്യാസ മന്ത്രി ലുൽവ ബിന്ത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതറിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.

പുതിയ വിദ്യാലയങ്ങൾ:

 * അൽ സഖാമ: ആൺകുട്ടികൾക്കായുള്ള ഖത്തർ പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ സയൻസ് ആൻഡ് ടെക്നോളജി

 * റൗദത്ത് അൽ ഹമാമ: പെൺകുട്ടികൾക്കായുള്ള ഖത്തർ സെക്കൻഡറി സ്കൂൾ ഫോർ സയൻസ് ആൻഡ് ടെക്നോളജി

 * ഐൻ ഖാലിദ്: ആൺകുട്ടികൾക്കായുള്ള സെക്കൻഡറി സ്കൂൾ

 * ദോഹ: പെൺകുട്ടികൾക്കായുള്ള പ്രിപ്പറേറ്ററി സ്കൂൾ

 * അൽ ദകീറ: ആൺകുട്ടികൾക്കായുള്ള പ്രൈമറി സ്കൂൾ

 * മുഐതർ: പെൺകുട്ടികൾക്കായുള്ള പ്രൈമറി സ്കൂൾ

'ഖത്തർ നാഷണൽ വിഷൻ 2030'-ന്റെ ഭാഗമായി മാനവ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് സ്കൂളുകൾ ആരംഭിക്കുന്നത്.


വളരെ പുതിയ വളരെ പഴയ