ഗ്രാൻഡ് മാൾ 'കീസ് റ്റു ഹാപ്പിനെസ്സ്' മെഗാ പ്രൊമോഷൻ: മൂന്നാംഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു

 


ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ 'കീസ് റ്റു ഹാപ്പിനെസ്സ്' മൂന്നാംഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് 9 വിജയികളെ നിർണയിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട എട്ടുപേർക്ക് 3,000 ഖത്തർ റിയാൽ വീതം ക്യാഷ് പ്രൈസും ഒരാൾക്ക് പുത്തൻ എംജി 5 കാറുമാണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന ഈ മെഗാ പ്രൊമോഷനിലൂടെ ആകെ 9 എംജി 5 കാറുകൾ, 40 പേർക്കായി 1,20,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ്, ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്ന് 50 റിയാലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകിയാണ് പ്രൊമോഷനിൽ പങ്കാളികളാകേണ്ടത്. കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ വൻകിട സമ്മാനങ്ങൾ മുൻകാല സീസണുകളിലും ഉപഭോക്താക്കൾക്ക് നൽകാൻ സാധിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഇതിനുപുറമെ ഫുഡ്, ഇലക്ട്രോണിക്സ്, ഗാർമെന്റ്സ്, ഹോം അപ്ലയൻസ്, മൊബൈൽ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ഗ്രാൻഡ് മാൾ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മി ലോയൽറ്റി കാർഡ് ഉടമകൾക്ക് അധിക പോയിന്റുകളും ഓഫറുകളും ലഭിക്കും. പ്രൊമോഷന്റെ നാലാംഘട്ട നറുക്കെടുപ്പ് ഒക്ടോബർ 29-ന് നടക്കുമെന്നും എല്ലാ ഉപഭോക്താക്കളെയും പ്രൊമോഷനിലേക്ക് സ്വാഗതം ചെയ്യുന്നതായും ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.




വളരെ പുതിയ വളരെ പഴയ