സൗദി അറേബ്യയിലെ ദമ്മാം റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിലിൽ അബ്ദുറസാഖിന്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് അപകടത്തിൽ മരിച്ചത്. അവധിക്കാലം നാട്ടിൽ ചെലവഴിച്ച ശേഷം രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം ദമ്മാമിൽ തിരിച്ചെത്തിയത്.
നിലവിൽ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റിയാദ് കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ നടന്നു വരുന്നത്.
