ഐക്യരാഷ്ട്രസഭയിൽ അറബ്-മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്: ഇറാനുമായുള്ള ചർച്ച വിജയകരമെന്നും പ്രതികരണം


വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിനിടെ അറബ്, മുസ്ലീം രാഷ്ട്രത്തലവൻമാരുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ മധ്യപൂർവ്വേഷ്യ കെട്ടിപ്പടുക്കുന്നതിൽ അമേരിക്കയുടെ വിശ്വസ്തരായ സഖ്യകക്ഷികളാണ് ഈ രാജ്യങ്ങളെന്ന് ട്രംപ് പറഞ്ഞു. 2025 ജനുവരിയിൽ അധികാരമേറ്റ ശേഷം അറബ് മേഖലയിൽ നിന്ന് ഏകദേശം 21 ട്രില്യൺ ഡോളറിന്റെ നിക്ഷേപം അമേരിക്കയിലേക്ക് എത്തിച്ചേർന്നതിൽ അദ്ദേഹം നന്ദി അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇറാനിയൻ ഉദ്യോഗസ്ഥരുമായി തന്റെ പ്രതിനിധികൾ മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾ നടത്തിയതായി ട്രംപ് മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു. ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്നും അടുത്ത വട്ട ചർച്ച ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് യുഎസ് സംഘത്തിന് നേതൃത്വം നൽകിയത്. ഇറാനുമായി ഒരു ധാരണയിലെത്താൻ നിലവിൽ അനുകൂല സാഹചര്യമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി.

ജോർദാൻ, ഖത്തർ, തുർക്കി, സിറിയ, ഇറാഖ്, ഈജിപ്ത്, ലെബനൻ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും പ്രമുഖ നേതാക്കളുമാണ് ട്രംപുമായി നടന്ന നിർണായക ചർച്ചയിൽ പങ്കെടുത്തത്.

വളരെ പുതിയ വളരെ പഴയ