അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ നേരിടാൻ ഇറാൻ പൂർണ്ണ സജ്ജം: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി


ന്യൂയോർക്ക്: അമേരിക്ക വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയാൽ അതിനെ ശക്തമായി നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും പ്രതിരോധിക്കാൻ രാജ്യം ഉറച്ചുനിൽക്കുമെന്നും, അത് സർവ്വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാൽ പോലും പിന്തിരിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങൾ ലക്ഷ്യമിട്ടാണ് താനും ഇറാൻ പ്രസിഡന്റും ന്യൂയോർക്കിലെത്തിയതെന്നും അരഗ്ചി കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനുമായി ഈ ആഴ്ച കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയം കൈവരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഇതിനിടെ, അമേരിക്കയുടെ അണ്ടർ വാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ (IRGC) അവകാശവാദം അമേരിക്കൻ സൈന്യം തള്ളി. തങ്ങളുടെ എല്ലാ ഡ്രോണുകളും സുരക്ഷിതമാണെന്ന് അമേരിക്ക വിശദീകരിച്ചെങ്കിലും, പിടിച്ചെടുത്ത ഡ്രോണിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇറാൻ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ്.



വളരെ പുതിയ വളരെ പഴയ