ഫ്ലൈ ദുബായിയും എയർ ഇന്ത്യയും ഇന്റർലൈൻ പങ്കാളിത്തം പ്രഖ്യാപിച്ചു; ഒറ്റ ടിക്കറ്റിൽ തുടർയാത്രകൾ സാധ്യമാകും


ദുബായ്: പ്രമുഖ വിമാനക്കമ്പനികളായ ഫ്ലൈ ദുബായിയും എയർ ഇന്ത്യയും തമ്മിൽ നിർണ്ണായകമായ ഇന്റർലൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. കരാർ നിലവിൽ വരുന്നതോടെ ഇരു വിമാനക്കമ്പനികളും സർവീസ് നടത്തുന്ന വിവിധ കേന്ദ്രങ്ങളിലേക്ക് ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി സുഗമമായി യാത്ര ചെയ്യാനാകും.

ദുബായ്, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഫ്ലൈ ദുബായിയുടെയും എയർ ഇന്ത്യയുടെയും സർവീസുകൾ കോർത്തിണക്കുന്നത്. യാത്രാ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും ലഗേജ് ട്രാൻസ്ഫർ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകരമാകും.

ഇന്ത്യയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ കൂടുതൽ സുഗമമാക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് ഇരു വിമാനക്കമ്പനികളുടെയും അധികൃതർ വ്യക്തമാക്കി. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് അന്താരാഷ്ട്ര യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.



വളരെ പുതിയ വളരെ പഴയ