യാത്രക്കാർ ജാഗ്രത പാലിക്കണം; ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ, മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

 


കുവൈത്ത് സിറ്റി: വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകളിൽ അപരിചിതരോ മറ്റുള്ളവരോ നൽകുന്ന ലഗേജുകളും പാഴ്സലുകളും ഏറ്റെടുക്കരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സഹായമെന്ന നിലയിൽ മറ്റുള്ളവർ ഏൽപ്പിച്ച സാധനങ്ങളിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേർ അടുത്തിടെ പിടിയിലായ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ഈ മുന്നറിയിപ്പ്.

യാത്രയ്ക്ക് മുൻപോ വിമാനത്താവളത്തിൽ വെച്ചോ മറ്റുള്ളവർ നൽകുന്ന ബാഗുകൾ, പാഴ്സലുകൾ, കണ്ടെയ്നറുകൾ എന്നിവ കൃത്യമായി പരിശോധിക്കാതെയും തുറന്നുനോക്കാതെയും കൈപ്പറ്റരുത്. ലഹരിക്കടത്തുകാർ യാത്രക്കാരെ അറിയാതെ കരുക്കളാക്കാൻ സാധ്യതയുണ്ടെന്നും, ലഹരിവസ്തുക്കളുമായി പിടിയിലായാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം പ്രവാസികളെയും പൗരന്മാരെയും ഓർമ്മിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ