റിയാദിൽ കാസർകോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

 


റിയാദ്: മലയാളി നഴ്‌സ് റിയാദിൽ നിര്യാതയായി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പരപ്പ ബിരിക്കുളം സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷ് ആണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മക്കൾ.



വളരെ പുതിയ വളരെ പഴയ