നേപ്പാൾ ദുരന്തം: മരണസംഖ്യ 1259 ആയി; ആയിരങ്ങളെ കാണാതായതായി റിപ്പോർട്ട്


കാഠ്മണ്ഡു: ഭീകരമായ നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി ഉയർന്നതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്തത്തിൽപ്പെട്ട് അയ്യായിരത്തോളം ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇതിൽ 75 അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നു. അതേസമയം, അഞ്ച് വിദേശ പൗരന്മാർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.

ദുരന്തഭൂമിയിൽ വ്യാഴാഴ്ച ഇന്ത്യക്കാരെ ആരെയും രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഇന്ത്യൻ രക്ഷാദൗത്യ സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത മേഖലകളിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ഏറെ ദുഷ്കരമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ