ഖത്തറിൽ ഈ വാരാന്ത്യത്തിലും കടുപ്പമേറിയ ചൂട് തുടരും; ഉയർന്ന താപനില 42 ഡിഗ്രി വരെ എത്തിയേക്കും


ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിലും ഉയർന്ന താപനിലയോടു കൂടിയ ചൂടേറിയ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രതിവാര റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ വെള്ളിയാഴ്ച 41 ഡിഗ്രിയും ശനിയാഴ്ച 39 ഡിഗ്രിയുമായി താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 17 വ്യാഴാഴ്ച പകൽ സമയത്ത് കഠിനമായ ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെയുള്ള ദിശകളിൽ മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ സാധാരണ ഗതിയിൽ 2 മുതൽ 4 അടി വരെ ഉയർന്ന തിരമാലകൾ കാണപ്പെടുമെങ്കിലും, ഇടയ്ക്കിടെ 6 അടി വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

 

വളരെ പുതിയ വളരെ പഴയ