ഖത്തറിൽ ഇന്ന് അപൂർവ ആകാശ സംഗമം: ശുക്രനും ചിത്ര നക്ഷത്രവും അടുത്തടുത്തെത്തും

 


ഖത്തറിലെ വാനനിരീക്ഷകർക്കും താമസക്കാർക്കും അപൂർവ ആകാശക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു. സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം ശുക്രൻ ഗ്രഹവും 'സ്പൈക്ക' (ചിത്ര) എന്ന തിളക്കമുള്ള നക്ഷത്രവും തൊട്ടടുത്തെത്തുന്ന അപൂർവ സംഗമത്തിന് ആകാശം സാക്ഷിയാകും.

'അൽ-സിമാക് അൽ-അസൽ' എന്നും അറിയപ്പെടുന്ന സ്പൈക്കയ്ക്ക് തെക്ക് 1.2 ഡിഗ്രി കോണീയ അകലത്തിലായിരിക്കും ശുക്രൻ ദൃശ്യമാവുകയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിന് മുകളിലായി ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് ഒരുമിച്ച് കാണാൻ സാധിക്കും.

വൈകുന്നേരം 7:52-ന് ശുക്രൻ അസ്തമിക്കുന്നത് വരെ ഈ ആകാശക്കാഴ്ച കാണാനാകും. കന്നി രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സ്പൈക്ക, ഭാരതീയ ജ്യോതിശാസ്ത്രത്തിലും മലയാളത്തിലും 'ചിത്ര' (ചിത്തിര) എന്ന പേരിലാണ് അറിയപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ