റിയാദ്, മദീന മേഖലകളിൽ ആക്രമണം: സൗദി ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ താത്കാലികമായി അടച്ചു


റിയാദ്: റിയാദ്, മദീന മേഖലകളിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് (പെട്രോലൈൻ) നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം മുൻകരുതൽ നടപടിയായി താത്കാലികമായി നിർത്തിവെച്ചു. പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തെ തുടർന്ന് അടിയന്തര സാങ്കേതിക വിഭാഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. സുരക്ഷയും കേടുപാടുകളും വിലയിരുത്തി വരികയാണെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

പേർഷ്യൻ ഉൾക്കടലിലെ പ്രധാന എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ നിന്ന് ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖത്തേക്ക് എണ്ണയെത്തിക്കുന്ന സുപ്രധാന പാതയാണിത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഒഴിവാക്കി എണ്ണ കയറ്റുമതി സാധ്യമാക്കുന്ന പൈപ്പ്‌ലൈൻ അടച്ചത് ആഗോള വിപണിയിൽ ആശങ്കയേറ്റിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ