ദുബായ് തെൽ അവീവ് വിമാനത്തിലെ കോക്പിറ്റ് അക്രമം: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ചു

 


ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ അക്രമ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ ഉത്തരവിനെ തുടർന്നാണ് ഈ നടപടി.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സുരക്ഷാ ഏജൻസികളുമായും ഏകോപിപ്പിച്ച് പ്രോസിക്യൂഷൻ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ശ്രമം ഉണ്ടോയെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും സംഘം വിശദമായി പരിശോധിക്കും. തെളിവുകൾ ശേഖരിക്കുന്നതിനും സംഭവത്തിന്റെ യഥാർഥ വിവരങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനും അറ്റോർണി ജനറൽ നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിൽ റജിസ്റ്റർ ചെയ്ത വിമാനമായതിനാൽ, രാജ്യത്തിന് പുറത്തുവച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്കും യുഎഇ നിയമങ്ങൾ ബാധകമാണ്. ഈ പശ്ചാത്തലത്തിലാണ് യുഎഇ ജുഡീഷ്യൽ അതോറിറ്റി നേരിട്ട് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അറ്റോർണി ജനറൽ അഭ്യർഥിച്ചു.

 

വളരെ പുതിയ വളരെ പഴയ