ദോഹ: ഖത്തർ, ഇറാഖ്, റുവാണ്ട, സിറിയ എന്നിവിടങ്ങളിലെ പ്രോജക്റ്റുകൾക്കായി ഖത്തറിലെ പ്രമുഖ എംഇപി കമ്പനി വിദഗ്ധരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്.
ഒഴിവുള്ള തസ്തികകളും എണ്ണവും
ഇലക്ട്രീഷ്യൻ - 250
ഇലക്ട്രിക്കൽ ചാർജ്‌ഹാൻഡ് - 25
പ്ലംബർ - 134
പ്ലംബിംഗ് ചാർജ്‌ഹാൻഡ് - 13
പൈപ്പ് ഫിറ്റർ - 70
പൈപ്പ് ഫിറ്റർ ചാർജ്‌ഹാൻഡ് - 7
ഡക്റ്റ്മാൻ - 90
ഡക്റ്റിംഗ് ചാർജ്‌ഹാൻഡ് - 9
യോഗ്യതകളും വ്യവസ്ഥകളും
എംഇപി മേഖലയിൽ അഞ്ച് വർഷത്തിലധികം പ്രവൃത്തിപരിചയം അഭികാമ്യമാണ്.
സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള എൻഒസിയോടുകൂടിയ സാധുവായ ഖത്തർ ഐഡി നിർബന്ധമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർ പരമാവധി രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിരിക്കണം.
താമസ സൗകര്യവും യാത്രാ സൗകര്യവും കമ്പനി നൽകുന്നതാണ്.
അഭിമുഖ വിവരങ്ങൾ
പുതുക്കിയ ബയോഡാറ്റ, ഖത്തർ ഐഡി, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
തീയതി: ഒക്ടോബർ 23 വെള്ളി, ഒക്ടോബർ 24 ശനി
സമയം: രാവിലെ ഒമ്പതര മണി മുതൽ ഉച്ചയ്ക്ക് മൂന്നര മണി വരെ
സ്ഥലം: കബീർ ട്രേഡിങ്, ബിൽഡിങ് 89, രണ്ടാം നില, ഓഫീസ് നമ്പർ 6, സ്ട്രീറ്റ് നമ്പർ 220, സോൺ 25
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
മൊബൈൽ നമ്പർ: 70748898
ഇമെയിൽ: recruitment-esth@outlook.com
