മദീന മേഖലയ്ക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; അഞ്ച് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി സഖ്യസേന

 


റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വന്ന അഞ്ച് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെളിപ്പെടുത്തി. ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ നഗരങ്ങളിലൊന്നായ മദീന മേഖലയ്ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായതായി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

രാജ്യത്തേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ തുടക്കത്തിൽ തന്നെ തടഞ്ഞുനശിപ്പിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും മദീനയിലുമായാണ് ഇവ തടഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. പിന്നീട് കിഴക്കൻ മേഖലയിൽ വെച്ച് തന്നെ മറ്റൊരു ഡ്രോൺ കൂടി തടഞ്ഞതായി അൽ മാൽക്കി കൂട്ടിച്ചേർത്തു.

എന്നാൽ ആരാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന കാര്യം അൽ മാൽക്കി വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




വളരെ പുതിയ വളരെ പഴയ