ജിദ്ദ: ഭീകരവാദ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
വിദേശ ഭീകര സംഘടനയിൽ ചേരൽ, തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് സുരക്ഷാ സേനയ്ക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തൽ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്. കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വെച്ചതിനും രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിനും സഹായം ലഭ്യമാക്കിയതിനും പ്രതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് വഴിയാണ് ശിക്ഷ നടപ്പാക്കിയ വിവരം പൊതുജനങ്ങളെ അറിയിച്ചത്.
