താമസസ്ഥലത്തു വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു

 


റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.പിതാവ്: മുഹമ്മദ് അലി (പരേതൻ), മാതാവ്: ബീവിക്കുട്ടി (പരേത), ഭാര്യ: അനീഷ, മക്കൾ: ഫൈസ ഫാത്തിമ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്

വളരെ പുതിയ വളരെ പഴയ