റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു


റിയാദ്: ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു. 

കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രത്തിന് അനുസൃതമായി ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ചെക്ക്-ഇന്‍ സമയത്ത് കാത്തിരിപ്പ് സമയം കുറക്കാനും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ ഓട്ടോമേറ്റഡ് സേവനം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍, ജീവനക്കാരുടെ സഹായമില്ലാതെ സ്വന്തം ലഗേജ് ചെക്ക്-ഇന്‍ ചെയ്യാന്‍ യാത്രക്കാര്‍ പുതിയ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

ഇത് കാത്തിരിപ്പ് സമയം കുറക്കുകയും ബാഗേജ് ചെക്ക്-ഇന്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരു ബാഗ് ചെക്ക്-ഇന്‍ ചെയ്യാന്‍ 20 സെക്കന്റില്‍ താഴെ മാത്രമാണ് സമയമെടുക്കുന്നത്.

ഫ്‌ളൈ നാസും റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയും തമ്മിലുള്ള സംയുക്ത സഹകരണം പുതിയ സേവനം പ്രതിഫലിപ്പിക്കുന്നു. 

യാത്രാനുഭവത്തിന്റെ സമഗ്ര ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളുടെ ഭാഗമായി ഈ സംവിധാനം യാത്രക്കാരുടെ നടപടി ക്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും വിമാനത്താവളത്തിന്റെയും എയര്‍ലൈനിന്റെയും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയര്‍പോര്‍ട്ട് ലോഞ്ചില്‍ ഗണ്യമായ സ്ഥലം ലാഭിക്കാനും സെല്‍ഫ്-സര്‍വീസ് സംവിധാനം സഹായിക്കുന്നു.

വളരെ പുതിയ വളരെ പഴയ