ജിദ്ദ: സൗദി അറേബ്യയിൽ ഗൂഗ്ൾ പേ സേവനം ആരംഭിച്ചു, സൗദിയിലെ ഓൺലൈൻ പണമിടപാട് രീതിയായ മദ വഴിയാവും സേവനം. വരും ആഴ്ചകളിൽ സേവനം ലഭ്യമാകുമെന്ന് ഗൂഗ്ൾ അറിയിച്ചു. റിയാദിൽ നടക്കുന്ന മണി മിഡിലീസ്റ്റ് കോൺഫറൻസിൽ വെച്ചാണ് പ്രഖ്യാപനം. സൗദി സെൻട്രൽ ബാങ്കും ഗൂഗ്ൾ അധികൃതരും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ സൗദിയിലും ഗൂഗ്ൾ പേ വഴി രാജ്യത്ത് പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ സേവനം ലഭ്യമാകുമെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
ഡിജിറ്റൽ പേയ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ ഇടപാടുകൾ പൂർണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറും. ഇതിന് ഏറ്റവും സുരക്ഷിത മാർഗമാണ് ഗൂഗ്ൾ പേ. ഇതുവഴി ഉപഭോക്താക്കൾക്ക് മികച്ച പേയ്‌മെന്റ് അനുഭവം നൽകാനും കഴിയും. പണമിടപാട് മേഖലയിൽ പുതിയ വാതിൽ തുറക്കുകയാണ് രാജ്യം. വിഷൻ 2030 ന്റെ ഭാഗമായി സാമ്പത്തിക പുരോഗതി പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്