റിയാദ്: കഴിഞ്ഞ മുപ്പത് വർഷമായി സൗദിയില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി റിയാദില്‍ അന്തരിച്ചു. മാവൂർ താത്തൂർ പൊയില്‍ കല്ലിടുമ്പില്‍ അബ്ദുല്‍ ഖാദർ (57) ആണ് മരിച്ചത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍കോബാറിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ ഇദ്ദേഹത്തെ സമീപത്തെ മുഹമ്മദ് അല്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദർ. ഭാര്യ: ഹസീന, റാസി അലി, റാമി അലി, അനൂദ്, സദീം എന്നിവർ മക്കളാണ്. ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അല്‍ ഹസ), നിശാന എന്നിവർ സഹോദരന്മാരാണ്. തുടർ നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍കോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്‌ബാല്‍ ആനമങ്ങാട്, വെല്‍ഫെയർ കമ്മിറ്റി ചെയർമാൻ ഹുസ്സൈൻ നിലന്മൂർ എന്നിവരുടെ നേത്യത്വത്തിളാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നത്.