റിയാദ് : വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ രണ്ടു വിദേശികൾ പിടിയിൽ. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന സിറിയ യെമനി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായാണ് റിപ്പോർട്ട്.