ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലനങ്ങള്‍ നടത്തിയാൽ കര്‍ശന നടപടി: ഒമാന്‍ തൊഴില്‍ മന്ത്രാലയം.


ഒമാൻ: ഒമാനിൽ ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം.

നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ സംയോജിത ഫോര്‍മാറ്റില്‍ ഉള്ളതോ ആയ എല്ലാ സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഇവയെല്ലാം നേരിട്ടുള്ള നിയന്ത്രണത്തിനും വിധേയമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കൂടി അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ