ദോഹ: റോഡ് പരിപാലന പ്രവൃത്തികളുടെ ഭാഗമായി അൽ റയ്യാൻ റോഡിലെ, സബാഹ് അൽ അഹ്മദ് കോറിഡോർ ടണലിൽ (റോഡ് നമ്പർ 950) താൽക്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഈ ഭാഗിക അടച്ചിടലിന്റെ സമയത്ത് വാഹന ഗതാഗതത്തിന് രണ്ട് പാതകൾ തുറന്നിരിക്കും. ഒക്ടോബർ 24 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 10 മണി വരെ അടച്ചിടൽ തുടരും.
ഗതാഗത നിയന്ത്രണ സമയത്ത് വാഹനം ഓടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും ലഭ്യമായ പാതകൾ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ സമീപ റോഡുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെന്നും അശ്ഗാൽ അഭ്യർത്ഥിച്ചു. യാത്രയ്ക്കു മുൻപ് വഴിയിലുണ്ടാകുന്ന ഗതാഗത മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും അധികൃതർ നിർദേശിച്ചു
