മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. പ്രവാസികൾ ഏറെക്കാലമായി കാത്തിരുന്ന റിയാദ് സർവീസാണ് പുതുതായി തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന ഈ സർവീസ് മാർച്ച് 19-ന് ആരംഭിക്കും.
ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായാണ് റിയാദിലേക്ക് വിമാനമുണ്ടാകുക. ഞായർ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് റിയാദിലേക്കും തിരിച്ചും സർവീസുകൾ നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇത് മലബാർ മേഖലയിലുള്ള പ്രവാസികൾക്ക് വലിയ യാത്രാ സൗകര്യമൊരുക്കും.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഷാർജ വിമാന സർവീസുകൾ പുനരാരംഭിച്ചു. കൂടുതൽ സർവീസുകൾ എത്തുന്നതോടെ കണ്ണൂർ വിമാനത്താവളം വീണ്ടും സജീവമാകുകയാണ്

