യുഎഇ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു


യു എ ഇ: ബലിപെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി യുഎഇ. നാളെ പുലർച്ചെ സൂര്യോദയത്തിന് തൊട്ടു പിന്നാലെയാണ് എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കുക.

പള്ളികളില്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വിശ്വാസികള്‍ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം


അബുദാബി സിറ്റി: രാവിലെ 5:51

അല്‍ ഐൻ: രാവിലെ 5:45

സായിദ് സിറ്റി: രാവിലെ 5:56

ദുബായ്: രാവിലെ 5:47

ഷാർജ: ഷാർജ സിറ്റി, അല്‍ ഹംരിയ: രാവിലെ 5:45

സെൻട്രല്‍ റീജിയൻ (അല്‍ ദൈദ്, അല്‍ ബതായ, മ്ലെയ്ഹ, അല്‍ മദാം): രാവിലെ 5:44

ഈസ്റ്റേണ്‍ റീജിയൻ (ഖോർഫക്കാൻ, കല്‍ബ, ദിബ്ബ അല്‍ ഹിസ്ൻ): രാവിലെ 5:42

അജ്മാൻ : രാവിലെ 5:45

ഉം അല്‍ ഖുവൈൻ: രാവിലെ 5:44

റാസല്‍ഖൈമ: രാവിലെ 5:43

ഫുജൈറ: രാവിലെ 5:43

തക്ബീർ ധ്വനികളോടെ രണ്ട് റക്‌അത്തുകളായാണ് പെരുന്നാള്‍ നമസ്‌കാരം നിർവ്വഹിക്കുക. നമസ്‌കാരത്തിന് ശേഷം പരസ്പരം ഈദ് ആശംസകള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും വിശ്വാസികള്‍ ഒത്തുചേരും.

 പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണ പുതുക്കുന്ന ബലി കർമ്മം ആരംഭിക്കുന്നത്. ബലിമൃഗത്തിന്റെ മാംസം കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാർക്കും പാവപ്പെട്ടവർക്കുമായി വീതം വെക്കുന്നു.

വീടുകളിലോ, തെരുവുകളിലോ, പൊതുസ്ഥലങ്ങളിലോ വെച്ച്‌ മൃഗങ്ങളെ ബലി കഴിക്കാൻ പാടുള്ളതല്ല. സർക്കാർ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക കശാപ്പുശാലകളും സ്മാർട്ട് ആപ്പുകളും മാത്രമേ ബലി കർമ്മങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഉപയോഗിക്കാവൂ എന്ന് അധികൃതർ കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ