ഖത്തറിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ഹെവി ഡ്യൂട്ടി ഡ്രൈവർ (പാസഞ്ചർ ബസ്), ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ, മീഡിയം ഡ്യൂട്ടി ഡ്രൈവർ എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും ഒഴിവുകളുള്ളത്. കൂടാതെ വനിതാ ക്യാമ്പ് ബോസ് തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ക്യാമ്പ് ബോസ് തസ്തികയിൽ ഇന്ത്യൻ അല്ലെങ്കിൽ ശ്രീലങ്കൻ വംശജർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷകർക്ക് സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസും ബന്ധപ്പെട്ട മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സ്പോൺസർഷിപ്പ് മാറ്റത്തിന് തയ്യാറുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ 30716454 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. ഫോൺ കോളുകൾ ഒഴിവാക്കണമെന്ന് അറിയിപ്പിൽ പ്രത്യേകം വ്യക്തമാക്കുന്നു.
