റിയാദ് മെട്രോ; വെസ്‌റ്റേണ്‍ സ്റ്റേഷൻ ഇന്നു മുതൽ പ്രവര്‍ത്തനം ആരംഭിച്ചു


റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ഒന്നായ വെസ്‌റ്റേണ്‍ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

ഇന്ന് മുതലാണ് പ്രവർത്തനം തുടങ്ങിയത്. റോയല്‍ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് മെട്രോയുടെ നാല് ഐക്കണിക് സ്റ്റേഷനുകളില്‍ ഏറ്റവും വലുതാണിത്.

ഡിസൈൻ കാര്യക്ഷമതക്കും പരിസ്ഥിതി സുസ്ഥിരതക്കും LEED ഗോള്‍ഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 1,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ.

 വാണിജ്യ ഇടങ്ങള്‍, സെൻസറി ഗാർഡൻ, 550 പേർക്ക് നിസ്‌കരിക്കാനാകുന്ന പള്ളി, പൊതു സൗകര്യങ്ങള്‍, 600 ലധികം വാഹനങ്ങള്‍ക്കായുള്ള പൊതുഗതാഗത പാർക്കിങ് എന്നിവ സ്‌റ്റേഷനിലുണ്ട്.

 മണിക്കൂറില്‍ 60,000-ത്തിലധികം ട്രെയിൻ യാത്രക്കാരെയും മണിക്കൂറില്‍ 1,300 ബസ് യാത്രക്കാരെയും ഉള്‍ക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് സ്റ്റേഷൻ രൂപകല്‍പ്പന.

വളരെ പുതിയ വളരെ പഴയ