സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു

 


റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരണപ്പെട്ടു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്.

ഖസീം പ്രവിശ്യയിലെ സലാമിൽ വ്യാഴാഴ്ച രാവിലെ 11:40 നായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 

വളരെ പുതിയ വളരെ പഴയ