മട്ടന്നൂർ സ്വദേശി ഷംസുദ്ദീൻ ദുബായിൽ അന്തരിച്ചു; മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും


 മട്ടന്നൂർ ബാവോട്ടുപാറ സ്വദേശി നാലകത്ത് ഷംസുദ്ദീൻ (45) ദുബായിൽ അന്തരിച്ചു. ബാവോട്ടുപാറ നസീമാ മൻസിലിൽ താമസിക്കുന്ന ഇദ്ദേഹം മുസ്ലിം ലീഗ് നേതാവ് റഫീക്ക് ബാവോട്ടുപാറയുടെ സഹോദരി ഭർത്താവാണ്. ദുബൈ കെ എം സി സി നേതാക്കളുടെ ഇടപെടലിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും.

കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുപോകുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ ബാവോട്ടുപാറയിലെ വസതിയിൽ എത്തിക്കും. തുടർന്ന് രാവിലെ എട്ട് മുതൽ ഒൻപത് മണി വരെ ബാവോട്ടുപാറ സി എച്ച് സെന്ററിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. ഇതിനുശേഷം രാവിലെ ഒൻപത് മണിയോടെ കയനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.


വളരെ പുതിയ വളരെ പഴയ