ഗൾഫ് പ്രതിസന്ധി: ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഓഗസ്റ്റ് രണ്ട് വരെ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ

 


മനാമ :ഗൾഫ് മേഖലയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഓഗസ്റ്റ് രണ്ട് വരെ റദ്ദാക്കി. നേരത്തെ ജൂലൈ 31 വരെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.

വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി മലയാളി പ്രവാസികളെ സർവീസ് റദ്ദാക്കൽ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റ് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. ഇതോടെ ഉയർന്ന നിരക്കിൽ മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കാനോ യാത്ര നീട്ടിവെക്കാനോ പ്രവാസികൾ നിർബന്ധിതരായിരിക്കുകയാണ്.

ടിക്കറ്റ് റീഫണ്ടും തീയതി മാറ്റവും:

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി താഴെ പറയുന്ന സൗകര്യങ്ങൾ ട്രാവൽ ഏജന്റുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്:

 ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് (Full Refund) ചെയ്യാം.

 അല്ലെങ്കിൽ, ടിക്കറ്റെടുത്ത തീയതിക്ക് ഒരു ദിവസം മുമ്പോ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം.

വളരെ പുതിയ വളരെ പഴയ