അൽ വക്ര മെയിൻ റോഡിലെ അൽ ഖലാ ജംഗ്ഷനിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

 


ദോഹ: അൽ വക്ര മെയിൻ റോഡിലെ അൽ ഖലാ ജംഗ്ഷനിൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ പത്ത് മണി വരെയായിരിക്കും ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുക.

​റോഡ് അടച്ചിടുന്ന സമയങ്ങളിൽ വാഹനയാത്രക്കാർ കൃത്യമായി റോഡ് സൂചകങ്ങൾ പാലിക്കണമെന്നും, നിർദ്ദേശിച്ചിട്ടുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ